SignIn
Kerala Kaumudi Online
Saturday, 20 April 2024 3.53 AM IST

സർവകലാശാലകളിലെ രാഷ്ട്രീയ വത്ക്കരണം യുവമോർച്ച മാർച്ച് ഇന്ന്

morcha

കോഴിക്കോട്: സംസ്ഥാനത്തെ സർവകലാശാലകൾ രാഷ്ട്രീയ വത്ക്കരിച്ച് തകർക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ. ഇടതുപക്ഷ പാർട്ടികൾ സർവകലാശാലകൾ തകർക്കുകയും പാർട്ടിക്കാർക്ക് പദവികളും ജോലിയും നൽകുന്നതിനുള്ള സ്ഥാപനങ്ങളായി മാറ്റുകയും ചെയ്തു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങൾ ന്യായമാണ്. ഗവർണർ ചൂണ്ടിക്കാട്ടിയ വിഷയം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. സർവകലാശാലകളിലെ വി.സി നിയമനം മുതൽ എല്ലാം അഴിമതി നിറഞ്ഞതാണ്. ജുഡീഷ്യൽ അന്വേഷണത്തിലൂടെ സർവകലാശാലകളുടെ നിയമനത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്ത് കൊണ്ടുവരണം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്, ജില്ലാ പ്രസിഡന്റ് ടി.റനീഷ് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.