SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.34 AM IST

ചരിത്രത്തിലാദ്യം ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യു.എ.ഇയിൽ

fgftfgg

ടെൽ അവീവ് : ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യു.എ.ഇ സന്ദർശനത്തിനായി പുറപ്പെട്ടു.

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി യു.എ.ഇ സന്ദർശിക്കുന്നത്. ഇന്ന് അബുദാബിയിലെത്തുന്ന അദ്ദേഹം യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും നയതന്ത്ര,​ സാമ്പത്തിക -സൈനിക വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇതു കൂടാതെ ഇറാന്റെ ആണവ പദ്ധതികളിലുള്ള ആശങ്കയും മേഖലയിലെ സുരക്ഷയും ചർച്ചാ വിഷയമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് ഇസ്രയേൽ പ്രതികരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ 'അബ്രഹാം അക്കോർഡ്സ്' പ്രകാരം നയതന്ത്രബന്ധം സ്ഥാപിച്ചത്. ഈ കരാറനുസരിച്ച് വ്യോമ ഗതാഗതം, സുരക്ഷ, ആരോഗ്യം,​ വിനോദ സഞ്ചാരം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ പ്രമുഖ മേഖലകളിലെല്ലാം സഹകരിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ, ഇസ്രയേലി വിദേശകാര്യമന്ത്രി യായ്ർ ലാപിഡ് ഇസ്രായേലി എംബസിയുടെ ഉദ്ഘാടനത്തിനായി അബുദാബി സന്ദർശിച്ചത് ഇ രു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കി.യു.എ.ഇ യ്ക്ക് പുറമെ ബെഹ്റൈനുമായും ഇസ്രയേൽ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.