SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.18 PM IST

പുത്തനാൽക്കൽ കാളവേല കൊവിഡ് മാനദണ്ഡങ്ങളോടെ നടത്താൻ തീരുമാനം

kalavela

ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2022ലെ കാളവേലാഘോഷം സർക്കാർ നിയന്ത്രണങ്ങൾക്കും കൊവിഡ് മാനദണ്ഡങ്ങൾക്കും വിധേയമായി നടത്താൻ ഞായറാഴ്ച ക്ഷേത്രത്തിൽ വിളിച്ചുചേർത്ത കാളക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായി.

രണ്ട് ഡോസ് വാക്സിൻ എടുത്തവർ മാത്രം കാളകളോടൊപ്പം വരാൻ പാടുകയുള്ളൂ എന്നും മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. 60ൽ അധികം കാളക്കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്ത യോഗ തീരുമാനത്തിന്റെ പകർപ്പ് വെച്ച് കാളവേലാഘോഷം നടത്തുന്നതിനുള്ള അനുമതിക്കായി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകാനും തീരുമാനിച്ചു. യോഗത്തിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി മെമ്പർമാരായ കെ.ബി. രാജേന്ദ്രൻ, ഹരിദാസ് പതിയടിയിൽ, കാളവേലാഘോഷ കമ്മിറ്റി ചീഫ് കോ ഓർഡിനേറ്റർ പി. പ്രേംകുമാർ, പ്രസിഡന്റ് ജി. സുബ്രഹ്മണ്യൻ, സെക്രട്ടറി ജയപ്രകാശ് മനവഴി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.