SignIn
Kerala Kaumudi Online
Saturday, 20 April 2024 7.03 AM IST

ആരാധകർക്ക് 'സ്പെഷ്യൽ" സമ്മാനം: എൻ.എഫ്‌.ടിയുമായി യുവ്‌രാജ് സിംഗ്

yuvraj

കൊച്ചി: ആരാധകർക്ക് തന്റെ പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ സമ്മാനം പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾ-റൗണ്ടർ യുവ്‌രാജ് സിംഗ്. നോൺ-ഫംജിബിൾ ടോക്കൺ (എൻ.എഫ്.ടി) കളക്ഷനാണ് യുവി പ്രഖ്യാപിച്ചത്. ഈ ക്രിസ്‌മസ് നാളിൽ യുവ്‌രാജിന്റെ എൻ.എഫ്.ടി ലോഞ്ച് ചെയ്യും.

എൻ.എഫ്.ടിയിലെ അംഗീകൃത പ്ളാറ്റ്‌ഫോമായ കൊളക്‌ഷനുമായി ചേർന്നാണ് യുവ്‌രാജിന്റെ സംരംഭം. ''ക്രിക്കറ്റിൽ എന്റെ ബോൾ മുതൽ, ഞാൻ ജേഴ്‌സി അഴിച്ചപ്പോഴും കൂടെയുള്ളവരാണ് ആരാധകർ. അവർക്കായി ഒരു പ്രത്യേക സമ്മാനം നൽകണമെന്ന ആഗ്രഹമാണ് എൻ.എഫ്.ടി പുറത്തിറക്കുന്നതിലൂടെ നടപ്പാക്കുന്നത്", യുവ്‌രാജ് പറഞ്ഞു.

എൻ.എഫ്.ടി കളക്ഷൻ

ഡേറ്റ സൂക്ഷിക്കാനായി ബ്ളോക്ക്ചെയിൻ സാങ്കേതികവിദ്യയോടെ തയ്യാറാക്കുന്ന ഡിജിറ്റൽ ലെഡ്ജറാണ് നോൺ-ഫംജിബിൾ ടോക്കൺ (എൻ.എഫ്.ടി). നമ്മുടെ ജീവിതത്തിലെ അവിസ്‌മരണീയ മുഹൂർത്തങ്ങളുടെ ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങിയവ എൻ.എഫ്.ടിയായി മാറ്റാം.

എന്താണ് നേട്ടം?

യുവ്‌രാജ് സിംഗ് പുറത്തിറക്കുന്ന എൻ.എഫ്.ടി വാങ്ങുന്നതിലൂടെ ആരാധകർക്ക് എന്താണ് നേട്ടം?

യുവിയുടെ ജീവിതത്തിലെ അവിസ്‌മരണീയ മുഹൂർത്തങ്ങളടങ്ങിയ എൻ.എഫ്.ടിയാണ് നമുക്ക് വാങ്ങാനാവുക. ആ എൻ.എഫ്.ടിക്കൊപ്പം അതിന്റെ സമ്പൂർണ അവകാശവുമാണ് നമ്മുടെ സ്വന്തമാകുന്നത്. മാറ്റാർക്കും അതിൽ ഉടമസ്ഥാവകാശം ഉന്നയിക്കാനാവില്ല.

പ്രമുഖരുടെ നിര

ക്രിക്കറ്റ് താരങ്ങളായ വരുൺ ചക്രവർത്തി (ഇന്ത്യ), ഡ്വെയിൻ ബ്രാവോ (വെസ്‌റ്റ് ഇൻഡീസ്), ഗ്ളെൻ മാക്‌സ്‌വെൽ (ഓസ്‌ട്രേലിയ), ബ്രണ്ടൻ മക്കുള്ളം (ന്യൂസിലൻഡ്), ബില്യാർഡ്സ് താരം പങ്കജ് അദ്വാനി, ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, സണ്ണി ലിയോൺ, മലയാള ചലച്ചിത്രനടി റിമ കല്ലിംഗൽ തുടങ്ങിയവർ എൻ.എഫ്.ടി കളക്ഷനുകൾ പുറത്തിറക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, YUVRAJ SINGH, NFT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.