ക്രിസ്മസിന് റിലീസ് നിശ്ചയിച്ചിരുന്ന രാജീവ് രവിയുടെ നിവിൻ പോളി ചിത്രമായ തുറുഖത്തിന്റെ റിലീസ് ജനുവരി 7 ലേക്ക് മാറ്റി. ജനുവരി ഒടുവിൽ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലും തുറമുഖം പ്രദർശിപ്പിക്കുന്നുണ്ട്. കെ.എം. ചിദംബരം എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന തുറമുഖത്തിന് തിരക്കഥ രചിക്കുന്നത് അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരമാണ്.
ഇന്ദ്രജിത്ത്, ജോജു ജോർജ്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആർ. ആചാരി എന്നിവരാണ് തുറമുഖത്തിലെ മറ്റു പ്രധാന താരങ്ങൾ.തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ഇൗ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |