SignIn
Kerala Kaumudi Online
Thursday, 25 April 2024 8.00 PM IST

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല: തിരുവഞ്ചൂർ

vanmathjil-

കോട്ടയം: കെ. റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ പറഞ്ഞു. പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മറ്റി കോട്ടയം കളക്ടറേറ്റിനു മുൻപിൽ തീർത്ത മനുഷ്യ മതിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനരോഷം മനസിലാക്കി സർക്കാർ പിൻവാങ്ങണം.

സമര സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോൺസൻ വർഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ മന്ത്രി കെ. സി ജോസഫ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, കെ.പി.സി.സി എക്‌സികൂറ്റീവ് കമ്മിറ്റി അംഗം ടോമി കല്ലാനി, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി, എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി മിനി കെ. ഫിലിപ്പ്, പ്രൊഫ. ഗ്രേസമ്മ മാത്യു, സുധാ കുര്യൻ, മാത്തുക്കുട്ടി പ്ലാത്താനം, സമരസമിതി സംസ്ഥാന പ്രസിഡന്റ് എം.ബി ബാബുരാജ്, കൺവീനർ എസ്. രാജീവൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ.ഗുപ്തൻ, ബി.എസ്. പി ജില്ലാ സെക്രട്ടറി ജേക്കബ് ജോൺ, ചാക്കോച്ചൻ മണലേൽ, സിബി കൊല്ലാട്, അപ്പച്ചൻ കാപ്യാരുപറമ്പിൽ, കുര്യൻ പി. കുര്യൻ, സൈന തോമസ്, സിന്ധു ദേവ്, ഡി.സുരേഷ്, അന്നമ്മ സാജൻ, രമ്യ റോയ്, സിനി വർഗീസ്, ജോണിക്കുട്ടി പുന്നശ്ശേരിൽ, സാം പാറമ്പുഴ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SILVER LINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.