SignIn
Kerala Kaumudi Online
Thursday, 25 April 2024 12.24 AM IST

തഹസിൽദാരെ തട‌ഞ്ഞുവച്ചു

strick

കാഞ്ഞിരപ്പള്ളി: യൂണിയനുകൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിനു സെബാസ്റ്റ്യനെ താലൂക്ക് ഓഫീസിലെ ജീവനക്കാർ തടഞ്ഞുവച്ചു. സി.പി.എം പോഷക സംഘടനയായ എൻ.ജി.ഒ യൂണിയനിൽ പെട്ടവരാണ് തഹസീൽദാരെ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിച്ചത്. താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ചുമതലയുള്ള സെക്ഷൻ ക്ലാർക്കിനെ സ്ഥലംമാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം. എൻ.ജി.ഒ യൂണിയനിൽ പെട്ട ഇയാളെ സ്ഥലം മാറ്റുമ്പോൾ തങ്ങളുടെ ആളെ ആ സ്ഥാനത്ത് നിയമിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. തഹസിൽദാരുമായി ജില്ലാ കളക്ടർ വിഷയം ഇന്ന് ചർച്ച ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, STRICK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.