ബാലുശ്ശേരി: ജോലിയിലിരിക്കെ മരിച്ച ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.ഗിരീഷ് കുമാറിന്റെ കുടുംബത്തിന് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സഹായം കൈമാറി.
ഗിരീഷ് കുമാറിന്റെ പിതാവ് ഉണ്ണി നായരും മകൾ ഗായത്രിയും ചേർന്ന് കെ.എം.സച്ചിൻദേവ് എം.എൽ.എ യിൽ നിന്നു തുക ഏറ്റുവാങ്ങി. ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, പേരാമ്പ്ര ഡിവൈ.എസ്.പി ജയൻ ഡൊമനിക്, പൊലീസ് ഇൻസ്പെക്ടർ എ.കെ.സുരേഷ് കുമാർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി വിജയൻ, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി.അഭിജിത്ത് എന്നിവർ സംസാരിച്ചു. സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ സി.കെ.സുജിത്ത് സ്വാഗതവും ഗിരീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |