SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.32 AM IST

ബി.ജെ.പിയുടെ ഭരണത്തിൽ പട്ടിണിക്കാരുടെ രാജ്യമായി ഇന്ത്യ മാറി: വി.എം സുധീരൻ

sudheeran

തൃശൂർ: ബി.ജെ.പിയുടെ ഭരണത്തിൽ പട്ടിണിക്കാരുടെ രാജ്യമായി ഇന്ത്യ മാറിയെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ സംഘടിപ്പിച്ച ജന ജാഗരൺ പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള വിശപ്പ് സൂചികയിൽ 2015 ൽ 55ാം സ്ഥാനാത്തായിരുന്ന ഇന്ത്യ 2021 ൽ 101ാമതായി. സർക്കാർ സ്‌പോൺസേർഡ് വിലക്കയറ്റമാണ് രാജ്യത്ത്. ജനങ്ങൾ പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നു. ഉൽപാദന മേഖല ആകെ തകർന്നു. രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിക്കുന്നു. യാതൊരു ന്യായീകരണവുമില്ലാതെയാണ് പെട്രോളിയം ഉൽപന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച് കേന്ദ്രം ആനന്ദം കണ്ടെത്തുന്നത്. മോദിയുടെ അതേ പാതയാണ് കേരളത്തിൽ പിണറായി വിജയനും പിന്തുടരുന്നത്. ചാൻസലർ പദവിയിൽ നിന്ന് ഒഴിയുകയാണെന്ന് ഒരു ഗവർണർക്ക് പറയേണ്ടി വന്നത് കേരളത്തിലാണെന്നത് ലജ്ജാകരമാണ്. അരക്ഷിതവും അരാജകത്വവും നിറഞ്ഞ സംസ്ഥാനമായി കേരളം. കാക്കിക്കുള്ളിൽ ക്രിമിനലുകൾ പെരുകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണം ദിനംപ്രതി വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനി പാവറട്ടി സ്വദേശി വി.കെ. കൃഷ്ണനിൽ നിന്നും വി.എം. സുധീരൻ കോൺഗ്രസ് പതാക ഏറ്റുവാങ്ങി. മുൻനിരയിൽ ജാഥാ നായകനൊപ്പം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, രമ്യ ഹരിദാസ് എം.പി, ടി.ജെ. സനീഷ് കുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, അനിൽ അക്കര എന്നിവർ നടന്നു.

യാത്രയിൽ ആയിരങ്ങൾ

ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് യാത്രയിൽ പങ്കെടുത്തത്. സ്വരാജ് റൗണ്ട് ചുറ്റി എം.ഒ. റോഡ് വഴി ശക്തൻ സ്റ്റാൻഡിലൂടെ കണ്ണംകുളങ്ങര ആലുവെട്ടുവഴി വലിയാലുക്കൽ വഴി നെടുപുഴ കസ്തൂർബാ കേന്ദ്രത്തിലാണ് യാത്ര സമാപിച്ചത്. തുടർന്ന് മുതിർന്ന നേതാക്കൾ നെടുപുഴ കോളനിയിൽ താമസിച്ച് പ്രദേശത്തെ സാധാരണ പ്രവർത്തകരുമായി സംവദിച്ചു. മുൻ എം.എൽ.എ പി.എ. മാധവൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, സി.ഒ. ജേയ്ക്കബ്, സി.സി. ശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായി ജോസഫ് ടാജറ്റ് സ്വാഗതവും ഐ.പി. പോൾ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SUDHEERAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.