SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.11 PM IST

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കണം: കെ.എസ്.ടി.എ

12-ksta

പത്തനംതിട്ട : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കണമെന്ന്‌ കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എസ്.കെ.ഷീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.സാബിറാ ബീവി സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി രാധീഷ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.അരുൺകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്.രാജേഷ്, ട്രഷറർ എസ്.ഷൈലജകുമാരി, ജോ. സെക്രട്ടറി ഗണേഷ് റാം, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ വി.എ.സുജൻ, പി.വിനോദ്, ജില്ലാക്കമ്മിറ്റിയംഗം ദീപാ വിശ്വനാഥ്, സ്വാഗതസംഘം ജനറൽ കൺവീനർ ആഷ്‌ലി മാത്യു എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ആർ.ഇന്ദ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ആർ.ഇന്ദ്ര​ജിത്ത് (പ്രസിഡന്റ്), സുനിൽ എം.ആർ, മോളി കെ.കുര്യൻ (വൈസ് പ്രസിഡന്റുമാർ), രാധീഷ് കൃഷ്ണൻ (സെക്രട്ട​റി), ജോർജ് ബിനുരാജ്, രശ്മിരവീന്ദ്രൻ (ജോ.സെക്രട്ടറിമാർ), ആർ.അരുൺകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.