തിരുവനന്തപുരം: വൈദ്യുതി ഭവനിൽ ഇന്നു വൈകിട്ട് 4.30 ന് ഊർജ്ജസംരക്ഷണ ദിനാഘോഷവും വോളിബോൾ സൗഹൃദ മത്സരവും നടക്കും.മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം. പി, മേയർ ആര്യ രാജേന്ദ്രൻ, വി. കെ. പ്രശാന്ത് എം.എൽ.എ, കെ. എസ്. ഇ. ബി ചെയർമാൻ ഡോ.ബി.അശോക് തുടങ്ങിയവർ പങ്കെടുക്കും. ഊർജ്ജസംരക്ഷണ പ്രതിജ്ഞ മന്ത്രി ചൊല്ലി ക്കൊടുക്കും. വനിതാ വോളീബോൾ സൗഹൃദ മത്സരത്തിൽ കെ.എസ്.ഇ.ബി കേരള പോലീസ് ടീമുമായി ഏറ്റുമുട്ടും. ഇതോടനുബന്ധിച്ച് 'നവ കേരളം നവ കെ. എസ്. ഇ. ബി ' എന്ന മുദ്രാവാക്യവുമായി വൈകിട്ട് 3.30 ന് പരുത്തിപ്പാറയിൽ നിന്നു പട്ടത്തെ വൈദ്യുതി ഭവനിലേക്ക് ബൈക്ക് റാലി നടത്തും .കെ.എസ്.ഇ.ബി ഡയറക്ടർ ആർ.സുകു ഫ്ളാഗ് ഓഫ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |