കൊച്ചി: കൊവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഈ മാസം 15 മുതൽ 30 വരെ ജില്ലയിൽ പ്രത്യേക കൊവിഡ് വാക്സിനേഷൻ കാമ്പെയിൻ നടപ്പിലാക്കും. 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ രണ്ടാം ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. ഈ മാസം 18, 19, 20 തീയതികളിൽ 75 ശതമാനത്തിൽ താഴെ വാക്സിനേഷൻ നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. നിലവിൽ ജില്ലയിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 82 ശതമാനം പേരും പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |