SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.25 PM IST

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക ജാതി - പട്ടിക വർഗ അദ്ധ്യാപകരുടെ സംവരണ സീറ്റുകളിൽ ആളില്ല

tn-prathapan

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടികൾ, എൻ.ഐ.ടികൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ആയിരക്കണക്കിന് തസ്‌തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ ലോക‌്സഭയിൽ ടി.എൻ. പ്രതാപൻ എം.പിയെ അറിയിച്ചു. വംശീയവും ജാതീയവുമായ വിവേചനങ്ങളാൽ ജോലി വിടുന്ന അദ്ധ്യാപകരുടെ കണക്കുകൾ ചോദിച്ചപ്പോൾ അത്തരം വിവരങ്ങൾ സർക്കാരിന്റെ പക്കലില്ലെന്ന് മന്ത്രി മറുപടി നൽകി.

ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.എം എന്നിവിടങ്ങളിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ആകെ 929 പേർ മാത്രമാണ് അദ്ധ്യാപകരായുള്ളത്. ഐ.ഐ.എമ്മുകളിൽ പട്ടിക ജാതി, പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകർ വെറും 76 മാത്രമാണെന്നും മന്ത്രി നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നു.

 വിവിധ കേന്ദ്ര സർവകലാശാലകളിലെ സംവരണം :

 പട്ടിക ജാതി - 2272 സീറ്റുകൾ

 പട്ടിക വർഗം - 1154 സീറ്റുകൾ

 ഒഴിഞ്ഞു കിടക്കുന്നത്

 പട്ടികജാതി - 1015 സീറ്റുകൾ

 പട്ടിക വർഗം - 590 സീറ്റുകൾ

 ഇന്ദിരാ ഗാന്ധി ദേശീയ ഓപ്പൺ യൂണിവേഴ്സിറ്റി

പട്ടിക ജാതി

സംവരണം - 120

ഒഴിവ് - 54

പട്ടിക വർഗം

സംവരണം - 53

ഒഴിവ് - 26

 ട്രിപ്പിൾ ഐ.ടികൾ

പട്ടിക ജാതി

സംവരണം - 105

ഒഴിവ് - 66

പട്ടിക വർഗം

സംവരണം - 41

ഒഴിവ് - 36

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TN PRATHAPAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.