SignIn
Kerala Kaumudi Online
Thursday, 25 April 2024 10.02 AM IST

മാഡ്രിഡിൽ റയലാണ് രാജാവ്

football

മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോയെ കീഴടക്കി റയൽ മാഡ്രിഡ് ഒന്നാമത്

ബാഴ്സലോണ ഒസാസുനയോട് സമനിലയിൽ കുരുങ്ങി എട്ടാമതേക്ക്

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി റയൽ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ആദ്യ പകുതിയിൽ കരിം ബെൻസേമയും രണ്ടാം പകുതിയിൽ അസൻഷ്യോയുമാണ് റയലിനായി സ്കോർ ചെയ്തത്.ഇരുഗോളുകൾക്കും വഴിയൊരുക്കിയ വിനീഷ്യസ് ജൂനിയറിന്റെ അതിഗംഭീര പ്രകടനവും ശ്രദ്ധേയമായി.

അതേസമയം മുൻ ചാമ്പ്യൻമാരായ ബാഴ്സലോണ ഈ മാസത്തെ മൂന്നാം മത്സരത്തിലും വിജയം നേടാതെ മടങ്ങി. കഴിഞ്ഞ രാത്രി ലാ ലിഗയിൽ ഒസാസുനയുടെ തട്ടകത്തിൽച്ചെന്ന് 2-2ന് സമനിലയിൽ പിരിയുകയായിരുന്നു ബാഴ്സലോണ.

ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ കാഗ്ളിയറിയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് കശക്കിയെറിഞ്ഞ് ഇന്റർ മിലാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇന്ററിനായി ലൗതാരോ മാർട്ടിനെസ് രണ്ട് ഗോളുകൾ നേടി. സാഞ്ചസും കനാഗ്ളോയും ഒാരോ ഗോൾ നേടി.

: ഫ്രഞ്ച് ലീഗ് വൺ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മൊണാക്കോയെ കീഴടക്കി പാരീസ് എസ്.ജി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു.കിലിയൻ എംബാപ്പെയാണ് പി.എസ്.ജിയുടെ രണ്ട് ഗോളുകളും നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.