ആലുവ: മാലിദ്വീപ് കുടുംബ-സാമൂഹ്യ സേവന മന്ത്രിയായ ഐഷത്ത് മുഹമ്മദ് ദീദിയുടെ ഭർത്താവ് ഇബ്രാഹിം സാഹിർ (68) നിര്യാതനായി. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാലിദ്വീപിലെ വില്ലാ ഷിപ്പിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ അസുഖം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. തോട്ടുമുഖം കിഴക്കേ ജുമാമസ്ജിദിൽ പിന്നീട് കബറടക്കം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |