SignIn
Kerala Kaumudi Online
Thursday, 25 April 2024 7.57 PM IST

മലബാറിലെ തീയ്യരെ അക്ഷേപിച്ച കെ.എം. ഷാജി മാപ്പു പറയണം : തീയ്യമഹാസഭ

tms
മലപ്പുറം വേങ്ങരയിൽ തീയ്യമഹാസഭ മണ്ഡലം കമ്മറ്റി രൂപീകരണം അംഗത്വം വിതരണം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഉദ്‌ഘാടനം ചെയ്യുന്നു

മലപ്പുറം : മലബാറിലെ തീയ്യരെ അക്ഷേപിച്ച കെ എം ഷാജി പ്രസ്ഥാവന പിൻവലിച്ച് മാപ്പു പറയണമെന്ന് തീയ്യമഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു. വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാര അനുഷ്ഠാനങ്ങൾ, പൂരക്കളി, വൈദ്യം, സംസ്കൃതം, കളരി തുടങ്ങി വലിയ സംസ്കാരം ഇന്നും കൊണ്ടു നടക്കുന്ന വലിയ ജനവിഭാഗമാണ് തീയ്യർ എന്ന കാര്യം കെ എം ഷാജിയും മുസ്ലീം ലീഗും ഓർക്കണമെന്നും കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും സംഭാവന നൽകിയ സമുദായമാണ് തീയരെന്നും കെ എം ഷാജി മറന്നു പോകരുതെന്നും ഗണേഷ് പറഞ്ഞു. മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രേമാനന്ദൻ നടുത്തൊടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് പൊന്നാട്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹരിദാസ് മങ്കട,തുടങ്ങിയവർ സംസാരിച്ചു. പരമേശ്വരൻ പറാട്ട് സ്വാഗതവും പങ്കേട്ടൻ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TMS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.