തിരുവനന്തപുരം: കാശി നഗരത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത് ആഘോഷമാക്കി മാറ്റി ബി.ജെ.പി. 'ദിവ്യ കാശി ഭവ്യ കാശി" എന്ന പേരിലുള്ള പ്രധാനമന്ത്രിയുടെ കാശി പരിപാടി സംസ്ഥാനത്ത് 280 കേന്ദ്രങ്ങളിൽ തത്സമയം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. നരേന്ദ്ര മോദി സർക്കാർ സാക്ഷാത്കരിക്കുന്ന കാശിയുടെ സമഗ്രവികസന പദ്ധതി കാണാൻ നൂറുകണക്കിനാളുകളാണ് ഓരോ വേദിയിലും തടിച്ചു കൂടിയത്. തിരുവനന്തപുരം അഭേദാശ്രമത്തിൽ നടന്ന ചടങ്ങ് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, മുതിർന്ന നേതാവ് ഒ.രാജഗോപാൽ എന്നിവർ സംബന്ധിച്ചു. കാട്ടാക്കടയിൽ നടന്ന ചടങ്ങിൽ ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |