SignIn
Kerala Kaumudi Online
Friday, 29 March 2024 5.10 PM IST

ഐ.എ.എസ് സൗജന്യ പരിശീലന ശില്പശാല 19ന്

c

തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസ് ശില്പശാല സംഘടിപ്പിക്കുന്നു.'ഐ.എ.എസ് പരീക്ഷ എങ്ങനെ പാസാകാം' എന്ന വിഷയത്തിൽ 19ന് ഉച്ചയ്‌ക്ക് രണ്ടിന് വൈ.എം.സി.എ ഹാളിലാണ് സൗജന്യ ശില്പശാല. ഡിഗ്രി പാസായവർക്ക് മുൻഗണ. കോളേജ് വിദ്യാ‌ർത്ഥികൾക്കും പങ്കെടുക്കാം. പേര് രജിസ്റ്റർ ചെയ്യുന്നതിനുസരിച്ച് മുൻഗണനാ ക്രമത്തിൽ എൻട്രി പാസ് ലഭിക്കും. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം.

പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ പരീക്ഷകളിൽ സ്വീകരിക്കേണ്ട പഠനക്രമം, ഓപ്ഷണൽ വിഷയം എങ്ങനെ തിരഞ്ഞെടുക്കാം, ഭംഗിയായി ആശയവിനിമയം നടത്തുന്നതിനെന്തെല്ലാം ചെയ്യണം, ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള കാര്യങ്ങൾ എന്നിവയെല്ലാം ശില്പശാലയുടെ ഭാഗമായി വിദ്യാർത്ഥികളെ പഠിപ്പിക്കും. ഐ.എ.എസ് ഫാക്കൽറ്റികളായ ജോജോ മാത്യു, മനീഷ് ഗൗതം എന്നിവരാണ് ശില്പശാല നയിക്കുന്നത്. പേര് രജിസ്റ്റർ ചെയ്ത് സ്കോളർഷിപ്പ് ഉറപ്പാക്കുന്നതിനും എൻട്രിപാസ് നേടുന്നതിനും തിരുവനന്തപുരം കിഴക്കേകോട്ടയിലെ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ മൂന്നാം നിലയിലുള്ള കോച്ചിംഗ് സ്ഥാപനത്തിലെത്തണം. ഫോൺ: 9895074949.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COACHING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.