തൃക്കാക്കര: കടം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മധ്യവയസ്കനെ കുത്തിയ പ്രതി പിടിയിൽ. കൊച്ചി സ്വദേശിയും തേവക്കൽ പളളിക്കൽ വീട്ടിൽ ഷെമീറിനെ (40) ആണ് തൃക്കാക്കര സി.ഐ ആർ.ഷാബുവിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ കാക്കനാട് തേവക്കൽ കൊച്ചിൻ റസിഡൻസി ബാറിലായിരുന്നു സംഘർഷം. കുത്തേറ്റ പളളുരുത്തി ഇത്തിപ്പറമ്പിൽ വീട്ടിൽ ബിജു (47) കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ സുഹൃത്തുക്കളാണ്. ഒന്നിച്ച് മദ്യപിച്ച ശേഷമായിരുന്നു സംഘർഷം. ബിജുവിന്റെ വയറ്റിലാണ് കുത്തേറ്റത്. ഒളിവിൽ പോയ പ്രതിയെ തൃക്കാക്കര എസ്.ഐ റോയ്.കെ പുന്നൂസ്,വിഷ്ണു,അഡി.എസ്.ഐ സജി,രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |