വൈപ്പിൻ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് പുതുവൈപ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുരുക്കുംപാടം ജനക്കൽ വീട്ടിൽ ജ്യോതിഷി (25) നെ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ പ്ലസ്ടു വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. ബന്ധുക്കളുടെ പരാതിയിൽ സി.ഐ. രാജൻ കെ. അരമന, എസ്.ഐ. എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |