തിരുവനന്തപുരം:മിസ്റ്റർ ഒളിമ്പ്യയുടെ അമച്വർ ചാമ്പ്യൻഷിപ്പിൽ ടൈറ്റിൽ നേടിയ ആദ്യ മലയാളിയായ ധനീഷിന് സ്വീകരണം നൽകും.എൻ.പി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് ഉച്ചയ്ക്ക് 12.30ന് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ,സെക്രട്ടറി അജിത്, കേരളാ ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ പ്രസിഡന്റ് അനിൽ കുമാർ സ്പോർട്സ് കൗൺസിൽ എ.ടി.ഒ ഷാജി പി.മുഹമ്മദ്,സ്വാസ്തി ഫൗണ്ടേഷൻ സെക്രട്ടറി എബി ജോർജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് എൻ.പി.സി ജില്ലാ പ്രസിഡന്റ് ഹാൻഷി വിനോദ്കുമാർ വി.വി,സെക്രട്ടറി,എൻ.ശശികുമാർ ട്രഷറർ ബേബി തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |