എരുമേലി: സർക്കാർ വിലക്ക് മറികടന്ന് എരുമേലിയിൽ നിന്നാരംഭിക്കുന്ന ശബരിമല
പരമ്പരാഗത കാനന പാത 16 ന് തുറക്കുമെന്ന് വി. എച്ച്. പി നേതാക്കൾ പറഞ്ഞു. അന്ന് എരുമേലിയിൽ പ്രതിഷേധ സമ്മേളനവും നടക്കും. വിശ്വഹിന്ദ് പരിഷത്തിന്റെ എരുമേലി പ്രഖണ്ഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ആലോചന യോഗത്തിൽ സത്സംഘ പ്രമുഖ് സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സത് സ്വരൂപാനന്ദ, പരിഷത്ത് വിഭാഗ് സംഘടനാ സെക്രട്ടറി ഓമനക്കുട്ടൻ, സഹ സംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാ കാര്യവാഹ് വി. ആർ രതീഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |