Kerala Kaumudi Online
Monday, 20 May 2019 5.05 AM IST

അജ്‌മൽ ബിസ്‌മി ഷോറൂമുകളിൽ ഈസ്‌റ്റർ ഓഫറുകൾ

കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മി എന്റർപ്രൈസസിന് കീഴിലുള്ള ഇലക്‌ട്രോണിക്‌സ്, ഹൈപ്പർമാർട്ട് ഷോറൂമുകളിൽ വൻ ഓഫറുകളും ഡിസ്‌‌കൗണ്ടുകളുമായി ഈസ്‌റ്റർ മെഗാ സെയിൽ. സെയിലിലൂടെ പഴങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ ഹോൾസെയിൽ വിലയിലും കുറഞ്ഞ വിലയിലാണ് ലഭ്യമാക്കുന്നത്. മത്സ്യ-മാംസാദികൾക്കും മികച്ച ഓഫറുകളുണ്ട്. തിരഞ്ഞെടുത്ത ഉത്‌പന്നങ്ങൾക്ക് കോംബോ, ഒന്നിനൊന്ന് സൗജന്യം ഓഫറുകളുമുണ്ട്.

എൽജി., സാംസംഗ്, പാനസോണിക്, വേൾപൂൾ തുടങ്ങിയ ബ്രാൻഡുകളുടെ പ്രമുഖ ഡീലറായ ബിസ്‌മി, ബൾക്ക് പർച്ചേസിലൂടെ നേടുന്ന ലാഭവും വിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനിക്കുകയാണ്. പഴയതും കേടായതുമായ ഗൃഹോപകരണങ്ങൾ മാറ്രി ഉയർന്ന വിലയിൽ എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയത് വാങ്ങാൻ അവസരമുണ്ട്. പലിശരഹിത തവണവ്യവസ്ഥ, തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് ഉറപ്പായ സമ്മാനങ്ങൾ എന്നിവയും ഒരുക്കിയിരിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BISMI GROUP, BISMI, AJMAL BISMI, AJMAL BISMI ENTERPRISE, SHOPPING FESTIVAL, EASTER SHOPPING
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY