കോട്ടയം: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി, കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. ലൈവ് ക്രിസ്മസ് ക്രിബ്, മാലാഖ, കരോൾ ഗാനം, ക്രിസ്മസ് ഫാദർ എന്നീ ഇനങ്ങളിൽ മത്സരങ്ങളും നടന്നു. നാടൻ വിഭവങ്ങളുടെ ഗുണമേന്മയെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തി ഭക്ഷ്യമേള നടന്നു. വിവിധ കിഴങ്ങുകൾ, നേന്ത്രപ്പഴം, പച്ചക്കറികൾ, വീട്ടുപരിസരത്ത് ലഭ്യമായ പഴവർഗങ്ങൾ എന്നിവ കൊണ്ടുള്ള ബജ്ജികൾ,സിപ്പപ്പ്, പുഴുക്ക്, ഫ്രൂട്ട് സാലഡ്, വിവിധയിനം അച്ചാറുകൾ, നെല്ലിക്ക, ഉപ്പ് മാങ്ങ,സംഭാരം, നാരങ്ങ വെള്ളം എന്നിവ പ്രധാന വിഭവങ്ങളായിരുന്നു. ഭക്ഷ്യ മേളയിൽ നിന്ന് സംഭരിച്ച തുക കിടപ്പ് രോഗികൾക്ക് നൽകും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |