തളിപ്പറമ്പ കണ്ണൂർ സർവകലാശാല അത് ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ മാങ്ങാട്ടുപറമ്പ് സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷനും വനിതാവിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജും ജേതാക്കൾ. മാങ്ങാട്ടുപറമ്പ് സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ തുടർച്ചയായ നാലാം വർഷമാണ് ചാമ്പ്യൻഷിപ്പ് നേടുന്നത്.വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജ് 92 പോയന്റ് നേടി തുടർച്ചയായ മൂന്നാം വർഷവും കിരീടത്തിൽ മുത്തമിട്ടു
പുരുഷവിഭാഗത്തിൽ 43 പോയന്റുമായി കണ്ണൂർ എസ്. എൻ. കോളേജ് രണ്ടാം സ്ഥാനവും പീപ്പിൾസ് മുന്നാട് 22 പോയന്റുമായി മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തിൽ 32.25 പോയന്റ് നേടിയ സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ രണ്ടും 20.25 പോയന്റുമായി കണ്ണൂർ കൃഷ്ണമേനോൻ വനിത കോളേജ് മൂന്നാം സ്ഥാനവും നേടി.
കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ട്രോഫികളും സമ്മാനങ്ങളും സിൻഡിക്കേറ്റ് മെമ്പർ എം.സി. രാജീവ് വിതരണം ചെയ്തു. സർവകലാശാല സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ കെ.പി. മനോജ് മുഖ്യാതിഥിയായി .കെ . ഗണേശൻ, ഡോ. ടി.ടി. ജോസഫ്, പി.വി. രവീന്ദ്രൻ, പി. നാരായൺ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |