ചേർത്തല: തിരുനെല്ലൂർ സൗത്ത് ശ്രീനാരായണഗുരു സമാധി ദിനാചരണ കമ്മിറ്റി പുതുതായി നിർമ്മിച്ച ഗുരുദേവ പ്രാർത്ഥനാ മണ്ഡപത്തിലെ ഗുരുദേവ പ്രതിഷ്ഠ 19ന് രാവിലെ 10ന് കുമാരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 8.30ന് ഗുരുദേവ പ്രതിമ ശ്രീരാമേശ്വരം ക്ഷേത്രാങ്കണത്തിൽ നിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഗുരുമണ്ഡപത്തിലേയ്ക്ക് ആനയിക്കും. തുടർന്നാണ് പ്രതിഷ്ഠ. 11ന് ഗുരുദേവ പ്രാർത്ഥനാ മണ്ഡപ സമർപ്പണം സത്യശീലൻ സത്യാലയം നിർവഹിക്കും. ഗുരുദേവ പ്രതിമ സമർപ്പണം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ. ബാബു നിർവഹിക്കും. തുടർന്ന് കുമാരൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. 11.30ന് സമർപ്പണ സമ്മേളനത്തിൽ സി.പി. ഷാജി അയോദ്ധ്യ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |