കുഴൽമന്ദം: ചന്തപ്പുര ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി നടത്തുന്ന ബിരുദ യോഗ്യത നേടിയ പരീക്ഷകൾക്ക് സൗജന്യ പരീക്ഷാ പരിശീലനം നൽകുന്നു. പട്ടികജാതി-പട്ടികവർഗ്ഗ, ഒ.ബി.സി വിഭാഗക്കാരായ ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തിൽ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. താത്പര്യമുള്ളവർ ജാതി, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, വരുമാന സർട്ടിഫിക്കറ്റ് (ഒ.ബി.സിക്കാർക്ക് മാത്രം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബിരുദ യോഗ്യത നേടിയ പരീക്ഷകൾക്ക് അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 30 ന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ നൽകണം. പട്ടികജാതി വിദ്യാർത്ഥികൾക്ക് ദൂരപരിധിക്ക് വിധേയമായി സ്റ്റൈപ്പൻഡ് ലഭിക്കും. വിജ്ഞാപനത്തിന്റെ പകർപ്പും അപേക്ഷയുടെ മാതൃകയും കുഴൽമന്ദം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലും, ജില്ലാ/ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോൺ 04922 273777.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |