പാലക്കാട്: വടുക സമുദായ സാംസ്കാരിക സമിതിയുടെ ജനറൽ ബോഡിയോഗം പ്രസിഡന്റ് കെ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ പെൻഷൻ ഭവനിൽ നടന്നു. ജനറൽ സെക്രട്ടറി എം. രവീന്ദ്രൻ സംഘടനയുടെ രജത ജൂബിലി ആഘോഷത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളെ സംബന്ധിച്ചു വിശദീകരണവും വാർഷിക റിപ്പോർട്ട് അവതരണവും നടത്തി.ഒ.ബി.സി വിഭാഗങ്ങളെ കുറിച്ചു പഠനം നടത്തുവാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ജസ്റ്റിസ് രോഹിണി കമ്മിഷൻ കേരളത്തിൽ സിറ്റിംഗ് നടത്തി പിന്നാക്ക സമുദായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സർക്കാർ രേഖകളിൽ വ്യത്യാസപെട്ടുകിടക്കുന്ന വടുക സമുദായത്തിന്റെ പേര് ഏകീകരിച്ചു സമുദായ അംഗങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ക്രിസ്ത്യൻ, നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപെടുത്തിയ ഉത്തരവ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.
രുഗ്മണി രാജൻ, സുമഹരിദാസ്,സതീഷ്കുമാർ, കെ.ആർ. കണ്ണരാജ്, മോഹനൻ രാമശേരി, വാസു കാഞ്ഞികുളം, ഉണ്ണികൃഷ്ണൻ തളൂർ, രാജൻ കരിമ്പ, ശിവരാമൻ കമ്പ, ചന്ദ്രൻ കടുക്കാംകുന്നം എന്നിവർ സംസാരിക്കുകയും ട്രെഷറർ കുമാരൻ മാസ്റ്റർ വരാവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |