SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.27 AM IST

ജീവ എടത്തനാട്ടുകര പ്രവാസി സംഘടനയുടെ പുതിയ വാഹനം എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന്

paliative

പാലക്കാട്: എടത്തനാട്ടുകരയിലും പ്രവാസ ലോകത്തും നിരവധി സാമൂഹികമായ ഇടപെടലുകൾ ചെയ്യുന്ന ജിദ്ദയിലെ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ ജീവ രണ്ടാമതും എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ഹോം കെയർ സർവീസിനുവേണ്ടി പുതിയ ബൊലേറോ വാഹനം ജീവയുടെ അംഗങ്ങൾ പാലിയേറ്റീവിന് കൈമാറി. എടത്തനാട്ടുകര ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജീവയുടെ ആദ്യത്തെ ചീഫ് കോർഡിനേറ്റർ അബൂബക്കർ മാസ്റ്റർ പറക്കോട് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ജില്ലാ സെക്രട്ടറി പ്രദീപ് കൂറ്റനാട് 'വർത്തമാന കാലഘട്ടത്തിലെ പാലിയേറ്റീവിന്റെ പ്രസക്തി ' എന്ന വിഷയവുമായി സംസാരിച്ചു. പരിപാടിയിൽ ജീവ പ്രസിഡന്റ് ബൈജു പാറക്കോട് അദ്ധ്യക്ഷത വഹിച്ചു. ജീവ ജനറൽ സെക്രട്ടറി ആസിഫ സിൽ സ്വാഗതം പറയുകയും ചെയ്തു.

പരിപാടിയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ ജീവ മെമ്പർമാർക്കുള്ള സ്‌നേഹാദരവും ജീവകാരുണ്യ മേഖലയിൽ പ്രവാസലോകത്തും നാട്ടിലുമുള്ള നിരവധി സംഘടനകൾക്കുള്ള ആദരവുകളും കൈമാറി. ജീവ സ്ഥാപകൻ ബാപ്പു തുവ്വശ്ശേരി, എ.പി മാനു, മുഫീന എനു, നൂറുദ്ദീൻ.ടി.പി, റഷീദ് ചതുരാല, പ്രവാസി സംഘടനകളുടെ പ്രതിനിധികളായി അയ്യൂബ് മുണ്ടഞ്ചേരി, ബൈജു പാറക്കോട്, മുബഷിർ,ജീവ എക്സിക്യുട്ടീവ് അംഗം നിസാർ പള്ളിപെറ്റ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, PALIATIVE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.