SignIn
Kerala Kaumudi Online
Friday, 19 April 2024 6.09 AM IST

വി.സിക്കെതിരായ തെറിയഭിഷേകം യൂത്ത് കോൺഗ്രസ് സംസ്കാരമോ : എം. വി ജയരാജന്‍

jatarrajan

കണ്ണൂർ :കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലെ മുദ്രാവാക്യങ്ങൾ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സി .പി. എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വി.സിയെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവരെ തെറി അഭിഷേകം കൊണ്ട് നേരിടുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. കണ്ണൂർ സർവകലാശാല ബോർഡിന് മുകളിൽ കമ്യൂണിസ്റ്റ് പാഠശാലയെന്ന ബാനർ കെട്ടിയത് യൂത്ത് കോൺഗ്രസിന്റെ അധമ സംസ്‌കാരമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മുസ്ലിം ലീഗ് റാലിയിലെ മുദ്രാവാക്യങ്ങൾ യൂത്ത് കോൺഗ്രസ് കടമെടുത്തതാണോ. അല്ലെങ്കിൽ കോൺഗ്രസാണോ ലീഗിനെ പ്രകോപനപരവും ആഭാസവും നിറഞ്ഞ മുദ്രാവാക്യം പഠിപ്പിച്ചതെന്ന് വ്യക്തമാക്കണം. ഭരണം നഷ്ടപ്പെട്ടതിന്റെ കോപ്രായങ്ങളാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.