SignIn
Kerala Kaumudi Online
Thursday, 18 April 2024 5.56 PM IST

പ്രിൻസിപ്പൽ സ്ഥാനകയറ്റം പ്രതിഷേധം

principal

കൊച്ചി: ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിലെ കാലഹരണപ്പെട്ട സ്‌പെഷ്യൽ റൂൾ മൂലം ഹയർസെക്കൻഡറി സീനിയർ, ജൂനിയർ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നതിനെതിരെ അദ്ധ്യാപകർ രംഗത്ത്. കഴിഞ്ഞ ദിവസമാണ് 162 പ്രിൻസിപ്പൽ ഒഴിവുകളിലേക്ക് 108 ഹയർ സെക്കൻഡറി അദ്ധ്യാപകർക്കു പുറമെ 54 ഹെഡ്മാസ്റ്റർമാരെയും നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് അദ്ധ്യാപകർ.
സ്‌പെഷ്യൽ റൂൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ കോടതിയിൽ നിന്ന് 2018ൽ അനുകൂല ഉത്തരവുണ്ട്. റൂൾ ഭേദഗതി ചെയ്ത് നിയമനം ഹയർസെക്കൻഡറി അദ്ധ്യാപകർക്കു മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ സർക്കാറിന് ശുപാർശയും നൽകിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് പ്രിൻസിപ്പൽ പ്രമോഷനിൽ പഴയ രീതി തന്നെ അനുവർത്തിക്കുന്നത്.

ഏക പ്രമോഷൻ തസ്തിക
അദ്ധ്യാപകരുടെ ഏക പ്രമോഷൻ സാദ്ധ്യതയായ പ്രിൻസിപ്പൽ തസ്തികയുടെ മൂന്നിലൊന്ന് ഭാഗം ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാർക്ക് നൽകുന്ന നിയമമാണ് സ്ഥാനക്കയറ്റം അട്ടിമറിക്കുന്നത്. 2001ലെ സ്‌പെഷ്യൽറൂൾ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന്റെ യോഗ്യത 12 വർഷത്തെ ഹയർ സെക്കൻഡറി അദ്ധ്യാപന സർവീസാണ്. സ്‌പെഷ്യൽ റൂൾ രൂപീകരണ സമയത്ത് ഇത്രയും വർഷ അദ്ധ്യാപനയോഗ്യതയുള്ള ഹയർസെക്കൻഡറി അദ്ധ്യാപകർ ഇല്ലാത്ത സാഹചര്യത്തിലാണ് ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഹെഡ് മാസ്റ്റർമാർക്ക് 33 ശതമാനം സംവരണം താൽക്കാലികമായി നൽകിയത്.

യോഗ്യർ രണ്ടായിരത്തിലേറെ

2005 ജനുവരിയിലാണ് ആദ്യമായി ഹയർസെക്കൻഡറിയിൽ പി.എസ്.സി നിയമനം നടന്നത്. ജനുവരിയിൽ 1864 പേരും നവംബർ, ഡിസംബർ മാസങ്ങളിലായി ആയിരത്തോളം പേരും നിയമിതരായി. ഇങ്ങനെ നിയമിതരായ 2800ൽ അധികം പേർ 2017ൽ പന്ത്രണ്ടു വർഷ ഹയർ സെക്കൻഡറി സർവീസ് പൂർത്തിയാക്കിയിട്ടും പഴയ നിയമത്തിന്റെ മറവിൽ 33ശതമാനം പ്രിൻസിപ്പൽ സംവരണം ഒരു ദിവസം പോലും ഹയർ സെക്കൻഡറി സർവീസില്ലാത്ത ഹെഡ്മാസ്റ്റർമാർക്ക് ഇപ്പോഴും നൽകുന്നു.

പ്രതിസന്ധി രൂക്ഷം

ടീച്ചിംഗ് പ്രിൻസിപ്പൽ തസ്തികയിലേക്ക് വർഷങ്ങളായി അദ്ധ്യാപനത്തിൽ നിന്ന് മാറി നിൽക്കുന്ന ഹെഡ്മാസ്റ്റർമാർ കടന്നുവരുന്നത് സ്‌കൂളുകളുടെ അക്കാഡമിക അന്തരീക്ഷവും താറുമാറാക്കുന്നുണ്ട്. പല ഹെഡ്മാസ്റ്റർമാരും റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് പ്രിൻസിപ്പൽ പ്രമോഷൻ നേടി ഹയർ സെക്കൻഡറിയിലേക്ക് വരുന്നത്. ഹയർ സെക്കൻഡറിയിലെ സിലബസ് പോലും പരിചയപ്പെടുന്നതിന് മുമ്പ് പലരും റിട്ടയർ ചെയ്യും.

ഇത്തരത്തിൽ വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിലും ഹയർസെക്കൻഡറി അദ്ധ്യാപകരുടെയും ഉദ്യോഗാർത്ഥികളുടെയും അവസരം നിഷേധിക്കുന്നതുമായ രീതിയിൽ പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള ഹെഡ്മാസ്റ്റർമാരുടെ നിയമനം അവസാനിപ്പിക്കണം. കോടതി നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് ഹയർ സെക്കൻഡറി സർവീസ് മാത്രം യോഗ്യതയായി പരിഗണിച്ച് സ്‌പെഷ്യൽ റൂൾ അടിയന്തരമായി ദേഭഗതി ചെയ്യണം.

അനിൽ എം ജോർജ്
സംസ്ഥാന ജനറൽ സെക്രട്ടറി
എച്ച്. എസ്. എസ്. ടി.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PRINCIPAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.