SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.58 PM IST

ഭിന്നശേഷി പ്രവർത്തക സംഗമം 18ന്

handicapped

പത്തനംതിട്ട : ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് ആൻഡ് അസോസിയേഷൻ ഒഫ് കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി പ്രവർത്തക സംഗമം18ന് രാവിലെ 10ന് പത്തനംതിട്ട പ്രതിഭ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിക്കും. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണവും ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും നടത്തും. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ രക്ഷാധികാരി കെ.ആർ.അശോക് കുമാർ ക്ഷേമനിധി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ രക്ഷാധികാരി സാമുവൽ പ്രക്കാനം അംഗത്വ വിതരണം നടത്തും. ലീഗൽ അഡ്വൈസർ ശാസ്താമഠം കെ. ശ്രീകുമാർ നിയമ സഹായ വേദി ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗൺസിലർ സിന്ധു അനിൽ മുഖ്യ സന്ദേശം നൽകും. അസോസിയേഷൻ സംസ്ഥാന പ്രസി‌ഡന്റ് ജി.സദാനന്ദൻ നായർ രക്ഷാകർതൃ ചർച്ചാവേദി ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.