SignIn
Kerala Kaumudi Online
Thursday, 25 April 2024 2.08 PM IST

ശിവഗിരി തീർത്ഥാടനം: കലാസാഹിത്യ മത്സരങ്ങൾ തുടങ്ങി

siva

ശിവഗിരി: 89-ാമത് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കലാസാഹിത്യ മത്സരങ്ങൾ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

മത്സരകമ്മിറ്റി ചെയർമാൻ ഡോ. രഘു അഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, മീഡിയാകമ്മിറ്റി ചെയർമാൻ ഡോ. എം. ജയരാജ് എന്നിവർ സംസാരിച്ചു. ഡോ. കെ. സുശീലൻ സ്വാഗതവും ശോഭനൻ പുത്തൂർ നന്ദിയും പറഞ്ഞു. ലോകത്തിന്റെ ഏത് കോണിലിരുന്നും മത്സരാർത്ഥികൾക്ക് പങ്കെടുക്കാവുന്ന നിലയിൽ ആഗോളതലത്തിൽ ഗൂഗിൾമീറ്റ് വഴിയാണ് ഇത്തവണ കലാസാഹിത്യമത്സരങ്ങൾ സംഘടിപ്പിച്ചിട്ടുളളത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ്, പൊതുവിഭാഗങ്ങളിലാണ് മത്സരം. മത്സരാർത്ഥികൾക്കായി രണ്ട് ദിവസങ്ങളിൽ നാല് ഓറിയന്റേഷൻ ക്ലാസുകളും നടന്നു. ശിവഗിരിമഠം മുൻ അഡ്മിനിസ്ട്രേറ്റർ ഡോ. എം. ശാർങ്‌ഗധരൻ, മുൻ ഗവ.സ്പെഷ്യൽ സെക്രട്ടറി കെ. സുദർശനൻ, കണ്ണൂർ സർവകലാശാലയിലെ മുൻ അദ്ധ്യാപകൻ പ്രൊഫ. ഡോ. ജോഷ്, രശ്മി മണിരാജ് എന്നിവർ ക്ലാസുകൾ നയിച്ചു. കലാസാഹിത്യമത്സരങ്ങളിൽ വിജയികളാകുന്നവരെ out standing winners, out standing performers, exelent performers എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് തീർത്ഥാടന സമ്മേളനവേദിയിൽ ഉപഹാരവും മെമന്റൊയും സർട്ടിഫിക്കറ്റും നൽകും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നയാളെ കലാപ്രതിഭയായി തിരഞ്ഞെടുക്കും. കലാസാഹിത്യ മത്സരങ്ങൾ 24ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.