പറവൂർ: കണ്ണൂർ വി.സി നിയമനത്തിൽ അനധികൃതമായി ഇടപെട്ട മന്ത്രി ആർ. ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണറാണ് വി.സിക്ക് പുനർനിയമനം നൽകിയതെന്നും സർക്കാർ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ തെറ്റായ തീരുമാനമെടുത്തത്. സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തിയത്.
കെ-റെയിൽ പദ്ധതിയുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതി പൂർത്തിയാവുമ്പോൾ ചെലവ് രണ്ട് ലക്ഷം കോടി രൂപ കടക്കും. കേന്ദ്ര സർക്കാരിന്റെ അനുമതിയും ലഭിക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണം. ഈമാസം 18 മുതൽ പദ്ധതിക്കെതിരെ യു.ഡി.എഫ് സെക്രട്ടേറിയറ്റിലേക്കും പത്ത് കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |