ഗ്രെഗ് സ്റ്റിവാർട്ടിന് ഹാട്രിക്ക്
മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്.സി മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ഒഡിഷ എഫ്.സിയെ തോൽപ്പിച്ചു. ഹാട്രിക്ക് നേടിയ ഗ്രെഗ് സ്റ്റിവാർട്ടാണ് ജംഷഡ്പുരിന്റെ വിജയം ആഘോഷമാക്കി മാറ്റിയത്.
മത്സരം തുടങ്ങി 35 മിനിട്ടിനകം ജംഷഡ്പുർ നാലുഗോളുകളും നേടിയിരുന്നു.മൂന്നാംമിനിട്ടിൽ പീറ്റർ ഹാർട്ട്ലിയിലൂടെയാണ് ഗോളടി തുടങ്ങിയത്.നാലാംമിനിട്ടിൽ ഗ്രെഗ് തന്റെ ആദ്യ ഗോൾ നേടി.21,35 മിനിട്ടുകളിലായി ഗ്രെഗ് ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു.
ഈ വിജയത്തോടെ ആറുമത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ജംഷഡ്പുർ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.അഞ്ചുകളികളിൽ നിന്ന് ഒൻപത് പോയിന്റുള്ള ഒഡിഷ നാലാമതാണ്.ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബയ്സിറ്റി ചെന്നൈയിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |