തൃശൂർ: കാശിവിശ്വനാഥ ക്ഷേത്ര വികസന പദ്ധതികളുടെ സമർപ്പണത്തിന്റെ ഭാഗമായി ജില്ലയിലെ 26 കേന്ദ്രങ്ങളിൽ ബി.ജെ.പി സാംസ്കാരിക സദസ് സംഘടിപ്പിച്ചു. തൃശൂർ വെസ്റ്റ് മണ്ഡലം സംഘടിപ്പിച്ച സദസ് ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. സദാനന്ദൻ മാസ്റ്റർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, അഡ്വ. നിവേദിത, എ. നാഗേഷ്, ഷാജുമോൻ വട്ടേക്കാട്, ജില്ലാ നേതാക്കളായ അഡ്വ. രവികുമാർ ഉപ്പത്ത്, അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, ദയാനന്ദൻ മാമ്പുള്ളി, സുജയ് സേനൻ, സർജജു തൊയക്കാവ്, എ.ആർ. അജിഘോഷ്, ബിജോയ് തോമസ്, ഐ.എൻ. രാജേഷ്, അനീഷ് കെ.ആർ, അനീഷ് ഇയ്യാൽ, സി.പി. സെബാസ്റ്റ്യൻ, പി.കെ. ബാബു, കെ.എസ്. രാജേഷ്, ലോചനൻ അമ്പാട്ട്, എൻ.ആർ. റോഷൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |