കൊല്ലം: ജില്ല അത് ലറ്റിക് മീറ്റിൽ കൊല്ലം റോയൽ അക്കാഡമി അത് ലറ്റിക് ക്ലബ്ബ് 168 പോയിന്റോടെ കിരീടം നേടി. 109.5 പോയിന്റ് നേടിയ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. കൊല്ലം സായി 102 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പുനലൂർ എസ്.എൻ കോളജ് (76), അഞ്ചൽ സെന്റ് ജോൺസ് കോളജ് (58) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്.
വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ): 14 ൽ താഴെ വിഭാഗത്തിലുള്ള പെൺകുട്ടികൾ-പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് (29), കൊല്ലം സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ (17), തൃപ്പലഴികം ലിറ്റിൽ ഫ്ലവർ ഇ.എം സ്കൂൾ (05). 16 ൽ താഴെയുള്ള പെൺകുട്ടികൾ: പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് (37.5), കൊല്ലം സായി (17), കൊല്ലം മൗണ്ട് ടാബോർ എച്ച്.എസ് (13.5). 18 ൽ താഴെയുള്ളവർ: കൊല്ലം സായി (39), പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് (15), പുനലൂർ എസ്.എൻ കോളജ് (08). 20 ൽ താഴെയുള്ളവർ: പുനലൂർ എസ്.എൻ കോളേജ് (22), കൊല്ലം റോയൽ അക്കാഡമി അത് ലറ്റിക് ക്ലബ്ബ് (18), കൊല്ലം എസ്.എൻ വനിത കോളജ് (16). വനിതകൾ: കൊല്ലം റോയൽ അക്കാഡമി അത് ലറ്റിക് ക്ലബ് (23), പുനലൂർ എസ്.എൻ കോളജ് (22), കൊല്ലം എസ്.എൻ വനിത കോളജ് (16). 14 ൽ താഴെ ആൺകുട്ടികൾ: പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് (11), ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് (10), തങ്കശ്ശേരി ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ് (09). 16 ൽ താഴെ ആൺകുട്ടികൾ: കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസ് (29), കാരംകോട് വിമല സെൻട്രൽ സ്കൂൾ (10), ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് (07). 18 ൽ താഴെ ആൺകുട്ടികൾ: കൊല്ലം റോയൽ അക്കാഡമി അത് ലറ്റിക് ക്ലബ്ബ് (24), കൊല്ലം സായി (16), തട്ടാമല വിദ്യാരംഭം (14). 20 ൽ താഴെയുള്ളവർ: കൊല്ലം റോയൽ അക്കാഡമി അത് ലറ്റിക് ക്ലബ്ബ് (41), കൊല്ലം സ്പോർട്സ് ഹബ് അക്കാഡമി (29), അഞ്ചൽ സെന്റ് ജോൺസ് കോളജ് (15). പുരുഷന്മാർ: റോയൽ അക്കാഡമി അത് ലറ്റിക് ക്ലബ്ബ് (57), അഞ്ചൽ സെന്റ് ജോൺസ് കോളജ് (50), കൊല്ലം സ്പോർട്സ് ഹബ് അക്കാഡമി (18).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |