Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

അ​വ​ധി​ക്കാ​ല ആഘോഷം കഴിഞ്ഞു,​ മോഹൻലാൽ തലസ്ഥാനത്ത്, ഇനി ഷൂട്ടിംഗ് തിരക്കുകളിലേക്ക്

mohanlal

അ​വ​ധി​ക്കാ​ലം​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​കു​ടും​ബ​സ​മേ​തം​ ​അ​മേ​രി​ക്ക​യി​ലേ​ക്ക് ​പ​റ​ന്ന​ ​മെ​ഗാ​ ​താ​രം​ ​മോ​ഹ​ൻ​ലാ​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​തി​രി​ച്ചെ​ത്തും.​ത​ല​സ്ഥാ​ന​ത്ത് ​പ​റ​ന്നി​റ​ങ്ങു​ന്ന​ ​താ​രം​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ (ശനി​ )​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഗു​രു​കാ​ര​ണ​വ​രാ​യി​രു​ന്ന​ ​പി.​ ​സു​ബ്ര​ഹ്മ​ണ്യ​ത്തെ​ക്കു​റി​ച്ച് ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി​ ​എ​ഴു​തി​യ​ ​പി.​ ​സു​ബ്ര​ഹ്മ​ണ്യം​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഭീ​ഷ്‌​മാ​ചാ​ര്യ​ർ​ ​എ​ന്ന​ ​പു​സ്ത​ക​ത്തി​ന്റെ​ ​പ്ര​കാ​ശ​ന​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വൈ​കി​ട്ട് ​ 5.30 ന് ടാ​ഗോ​ർ​ ​തി​യേ​റ്റ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മ​ധു​വി​ൽ​ ​നി​ന്നാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​പു​സ്ത​ക​മേ​റ്റു​ ​വാ​ങ്ങു​ന്ന​ത്. തൃ​ശൂ​രി​ൽ​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​ഇ​ട്ടി​മാ​ണി​ ​മെ​യ്‌​ഡ് ​ഇ​ൻ​ ​ചൈ​ന​യി​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​ഇ​നി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.

ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ച്ച് ​ന​വാ​ഗ​ത​രാ​യ​ ​ജി​ബി​ജോ​ജു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​ട്ടി​മാ​ണി​യി​ൽ​ ​ഏ​പ്രി​ൽ​ 25​നാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യു​ന്ന​ത്.
ഹ​ണി​റോ​സും​ ​രാ​ധി​കാ​ ​ശ​ര​ത്കു​മാ​റു​മാ​ണ് ​ഇ​ട്ടി​മാ​ണി​യി​ലെ​ ​പ്ര​ധാ​ന​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ചൈ​ന​യി​ൽ​ ​ജ​നി​ച്ച് ​തൃ​ശൂ​രി​ൽ​ ​വ​ള​ർ​ന്ന​ ​ഇ​ട്ടി​മാ​ണി​ ​എ​ന്ന​ ​ര​സ​ക​ര​മാ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​കോ​മ​ഡി​ക്കും​ ​ആ​ക്ഷ​നും​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ഇൗ​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​തൃ​ശൂ​ർ​ ​സ്ളാം​ഗി​ൽ​ ​സം​സാ​രി​ക്കു​ന്നു​വെ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​സ​വി​ശേ​ഷ​ത.​ ​ഇൗ​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​സി​ദ്ദി​ഖ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ബി​ഗ് ​ബ്ര​ദ​റി​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്. എസ് ടാക്കീസും വൈശാഖ സി​നി​മയും ചേർന്നാണ് നി​ർമ്മി​ക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, MOHENLAL MOVIE, ACTOR MOHANLAL, THIRUVANATHAPURAM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY