കോട്ടയം: ദേശീയ ഉപഭോക്തൃ ദിനാചരണത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 18ന് രാവിലെ 10.30 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉണരൂ ഉപഭോക്താവെ ഉണരൂ എന്ന വിഷയത്തിൽ പ്ലസ് ടു തലം വരെയുള്ള കുട്ടികൾക്ക് ചിത്ര രചനാമത്സരവും കോളേജ് വിദ്യാർത്ഥികൾക്ക് ഹരിത ഉപഭോഗം, പ്ലാസ്റ്റിക് മലീനീകരണം എന്നീ വിഷയങ്ങളിൽ ഫോട്ടോഗ്രഫി മത്സരവും നടക്കും. ചിത്ര രചനാ മത്സരാർത്ഥികൾ ചിത്ര രചനയ്ക്കാവശ്യമായ സാധനസാമഗ്രികൾ സഹിതം എത്തണം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ 17ന് ഉച്ചക്ക് രണ്ടിന് മുൻപ് രജിസ്ട്രേഷൻ നടത്തണം. ഫോൺ: 04812560371, 9946441117.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |