SignIn
Kerala Kaumudi Online
Friday, 19 April 2024 5.20 PM IST

ലീന നായർ ഷനെൽ ഗ്ലോബൽ സി.ഇ.ഒ

fg

കൊച്ചി: ലോകത്തിലെ പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ ഷനെലിന്റെ ഗ്ലോബൽ സി.ഇ.ഒ സ്ഥാനത്തേക്കു ലീന നായർ. ജനുവരി അവസാനത്തോടെ ലീന നായർ പുതിയ ചുമതല ഏറ്റെടുക്കും. യൂണിലിവർ ചീഫ് എച്ച്.ആർ ഓഫീസറായി 30 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 മുതൽ യൂണിലിവറിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ് ലീന നായർ. ആഗോളതലത്തിൽ 100-ലധികം രാജ്യങ്ങളിലായി 150,000-ത്തിലധികം ജീവനക്കാരുടെ ചുമതലയാണ് ലീന നായർക്കുള്ളത്. ബിസിനസിൽ ദീർഘകാലത്തെ ശക്തമായ റെക്കാഡും ദീർഘവീക്ഷണമുള്ള ഒരു നേതാവാണ് ലീന നായർ. ബ്രിട്ടീഷ് ടെലികോമിന്റെ നോൺ എക്സിക്യൂട്ടീവ് അംഗവും ലെവഹും ട്രസ്റ്റിന്റെ ബോർഡ് അംഗവും കൂടാതെ യു.കെ ഗവൺമെന്റിന്റെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡിപ്പാർട്ട്മെന്റിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു ലീന.

 ഷനെൽ - തൊപ്പികളുടെ ബോട്ടിക്

1969ൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ലീനയുടെ ജനനം. സാംഗ്ലിയിലെ വാൽചന്ത് എൻജിനിയറിംഗ് കോളേജിൽനിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദവും ജംഷഡ്പുർ സേവിയർ ലേബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് 1992ൽ യുണിലിവറിൽ ചേർന്നത്. ധനകാര്യ സേവനമേഖലയിലെ സംരംഭകനായ കുമാർ നായരാണ് ഭർത്താവ്. ആര്യൻ, സിദ്ധാന്ത് എന്നിവർ മക്കളുമാണ്.

ഫ്രഞ്ച് കോടീശ്വരനും 73കാരനുമായ അലൈൻ വെർട്ടെയ്മറും സഹോദരൻ ജെറാർഡ് വെർതൈമറുമാണ് ഇപ്പോൾ ഷനെലിന്റെ ചുമതലക്കാർ. താത്കാലികമായി സി.ഇ.ഒ സ്ഥാനം വഹിച്ചിരുന്ന അലൈൻ ഇനി ഗ്ലോബൽ എക്‌സിക്യുട്ടീവ് ചെയർമാനാകും. 1910ലാണ് ഫാഷൻ ഇതിഹാസം ഗബ്രിയേൽ 'കൊക്കോ' പാരീസിലെ റൂ കാംബണിൽ തൊപ്പികളുടെ ബോട്ടിക് (ഹാറ്റ് ബോട്ടിക്)ആയ ഷനേലിന് തുടക്കമിടുന്നത്. വൈകാതെ അത് ഫ്രഞ്ച് ഫാഷന്റെ ഭാഗമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.