നെടുമ്പാശേരി: വഴി തെറ്റിയ പൈലറ്റ് വാഹനം മുഖ്യമന്ത്രി പിണറായി വിജയനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വട്ടം കറക്കി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകാനായി ആലുവ പാലസിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയത് അറൈവൽ ഭാഗത്ത്. മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കാര്യം ധരിപ്പിച്ച ശേഷം വാഹനവ്യൂഹം ഒരു വട്ടംകൂടി വീണ്ടും വിമാനത്താവളത്തിൽ കറങ്ങി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി തുടങ്ങിയവരുടെ വാഹനങ്ങളും ഉണ്ടായിരുന്നു. ഇവരുടേതുൾപ്പെടെ എല്ലാ വാഹനങ്ങളും വട്ടംചുറ്റി.
പൈലറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരെ ഇന്നലെ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |