SignIn
Kerala Kaumudi Online
Saturday, 20 April 2024 5.16 AM IST

കെ റെയിൽ: ചർച്ച മാറ്റിവച്ചു

krail

ന്യൂഡൽഹി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് കേരള എം.പിമാരുമായി നടത്താനിരുന്ന യോഗം മാറ്റിവച്ചു. കേന്ദ്രമന്ത്രിസഭാ യോഗവുമായി ബന്ധപ്പെട്ട തിരക്കും യു.ഡി.എഫ് എം.പിമാർ തങ്ങൾക്ക് മാത്രമായി പ്രത്യേകം യോഗം വേണമെന്ന് ആവശ്യപ്പെട്ടതുമാണ് കാരണം. കേരളത്തിൽ നിന്നുള്ള 18 ലോക്‌സഭാ എം.പിമാരും കെ-റെയിൽ കടന്നു പോകേണ്ട മാഹി ഉൾപ്പെടുന്ന പോണ്ടിച്ചേരിയിലെ എം.പിയും നൽകിയ നിവേദനം പരിഗണിച്ചാണ് മന്ത്രി യോഗം തീരുമാനിച്ചത്. പദ്ധതി നടപ്പാക്കാനുള്ള കാരണം വിശദമാക്കാൻ തങ്ങൾക്കും അവസരം നൽകണമെന്ന് കാണിച്ച് ഇന്നലെ രാവിലെ ഇടത് എം.പിമാരും മന്ത്രിക്ക് കത്തു നൽകിയിരുന്നു. ഇതേത്തുടർന്നാണ് പ്രത്യേകം യോഗം വേണമെന്ന് യു.ഡി.എഫ് എം.പിമാർ ആവശ്യപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KRAIL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.