അഡ്ലെയ്ഡ് : ആസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകും. പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഡേ-ആൻഡ് നൈറ്റ് ടെസ്റ്റിനാണ് അഡ്ലയ്ഡ് വേദിയാവുന്നത്. ബ്രിസ്ബേനിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയ ഒൻപത് വിക്കറ്റിന് വിജയിച്ചിരുന്നു.
ആദ്യ ടെസ്റ്റിൽ ഇംഗ്ളണ്ട് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന പേസർമാരായ ആൻഡേഴ്സണും സ്റ്റുവർട്ട് ബ്ര്രോഡും ഇന്ന് കളിച്ചേക്കും. ആസ്ട്രേലിയൻ ടീമിൽ പരിക്കേറ്റ ജോഷ് ഹേസൽവുഡ് കളിക്കില്ല. ജേ റിച്ചാർഡ്സണെ പകരം ടീമിലെടുത്തിട്ടുണ്ട്. അതേസമയം പരിക്കിൽ നിന്ന് മോചിതനായ ഡേവിഡ് വാർണർ കളിക്കാനിറങ്ങും.
8
ഇതുവരെ കളിച്ച എട്ട് ഡേ ആൻഡ് നൈറ്റ് ടെസ്റ്റുകളിലും വിജയിച്ച ടീമാണ് ആസ്ട്രേലിയ. അതിൽ അഞ്ചും അഡ്ലെയ്ഡിലായിരുന്നു.
1954-55
സീസണിന് ശേഷം ആഷസിൽ ആദ്യ ടെസ്റ്റ് ജയിച്ചശേഷം ആസ്ട്രേലിയ പരമ്പര കൈവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |