പാലക്കാട്: മുണ്ടൂർ പാലക്കീഴ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന താലപ്പൊലിയും ചുറ്റുവിളക്ക് സമർപ്പണവും ഇന്നും നാളെയും നടക്കും. ക്ഷേത്രം തന്ത്രി പി.വി.ശ്രീനാഥ് ശർമ്മ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ പുലർച്ചെ അഞ്ചിന് നടതുറക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. വൈകീട്ട് ആചാര്യവരണം, വിളക്കുപൂജ, പ്രസാദശുദ്ധി, അത്താഴപൂജ എന്നിവ നടക്കും. നാളെ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷപൂജ, നവകം, പഞ്ചഗവ്യം, തായമ്പക, കലശാഭിഷേകം, താലംപുറപ്പാട്, താലം എഴുന്നള്ളിപ്പ്, ചുറ്റുവിളക്ക് സമർപ്പണം, ദീപാരാധന എന്നിവ നടക്കും. ക്ഷേത്രത്തിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ചുറ്റുവിളക്ക് സമർപ്പണത്തിലേക്ക് ജനങ്ങൾക്ക് സംഭാവന നൽകാവുന്നതാണെന്ന് ക്ഷേത്രകമ്മിറ്റി അറിയിച്ചു. ഒരു വിളക്കിന് 100 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |