Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

ഭൂരിപക്ഷത്തിനായി സി.പി.എം, അട്ടിമറി പ്രതീക്ഷിച്ച് ബി.ജെ.പി: അറ്റിങ്ങലിൽ ആവേശപ്പോരാട്ടം

attingal

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ്റി​ങ്ങ​ലി​ൽ​ ​പോ​രാ​ട്ടം​ ​ക​ടു​ക്കു​ക​യാ​ണ്.​ ​വോ​ട്ടെ​ടു​പ്പ് ​ദി​ന​ത്തി​ലേ​ക്ക് ​അ​ടു​ക്കു​മ്പോ​ൾ​ ​പ​ര​മാ​വ​ധി​ ​വോ​ട്ട​ർ​മാ​രെ​ ​നേ​രി​ൽ​ ​കാ​ണാ​നും​ ​ജ​ന​വി​ധി​ ​ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കാ​നു​മു​ള്ള​ ​ത​ന്ത്ര​ങ്ങ​ളാ​ണ് ​അ​ണി​യ​റ​യി​ൽ.​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​മൂ​ന്നു​ ​മു​ന്ന​ണി​ക​ളും.​ ​വി​ജ​യ​സാ​ദ്ധ്യ​ത​ ​മു​ന്ന​ണി​ ​നേ​താ​ക്ക​ൾ​ ​വി​ല​യി​രു​ത്തു​ന്നു.

ഇ​ട​തു​മു​ന്ന​ണി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​വ്യ​ക്ത​മാ​യ​ ​മേ​ൽ​ക്കൈ​ ​നേ​ടി​ക്ക​ഴി​ഞ്ഞു.​ ​ന​ല്ല​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​വി​ജ​യി​ക്കാ​നാ​കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ത​ർ​ക്ക​മി​ല്ല.​ ​സി​റ്റിം​ഗ് ​എം.​പി​യെ​ന്ന​ ​നി​ല​യി​ൽ​ ​സ​മ്പ​ത്ത് ​ജ​ന​കീ​യ​നാ​ണ്.​ ​അ​ഴി​മ​തി​യോ​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​മോ​ ​ഇ​ല്ലാ​ത്ത​ ​ജ​ന​പ്ര​തി​നി​ധി​യാ​ണ്.​ ​പാ​ർ​ല​മെ​ന്റി​ന​ക​ത്തും​ ​പു​റ​ത്തും​ ​ശ്ളാ​ഘ​നീ​യ​മാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്താ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​ഞ്ഞു.​

​''പാ​ർ​ല​മെ​ന്റം​ഗ​മെ​ന്ന​ ​നി​ല​യി​ൽ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ന​ട​ത്തി​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഇ​ട​തു​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​ര​ണ​നേ​ട്ട​വു​മെ​ല്ലാം​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മു​ന്ന​ണി​ക്ക് ​മു​ത​ൽ​ക്കൂ​ട്ടാ​കും.​ ​അ​തോ​ടൊ​പ്പം​ ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​മ​തേ​ത​ര​ ​മു​ഖം​ ​ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​ഘ​ട​ക​മാ​ണ്.​ ​ബി.​ജെ.​പി​യു​ടെ​ ​വ​ർ​ഗീ​യ​ ​ഫാ​സി​സ്റ്റ് ​ന​യ​ങ്ങ​ൾ​ക്കും​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​വി​രു​ദ്ധ​ ​നി​ല​പാ​ടു​ക​ൾ​ക്കു​മെ​തി​രാ​യ​ ​ശ​ക്ത​മാ​യ​ ​വി​ധി​യെ​ഴു​ത്താ​കും​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​അ​വ​സാ​ന​റൗ​ണ്ടി​ലും​ ​ആ​വേ​ശം​ ​തെ​ല്ലും​ ​ചോ​രാ​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​മ​ണ്ഡ​ല​ത്തി​ലു​ട​നീ​ള​മു​ള്ള​ത്.​ ​


സ്ക്വാ​ഡ് ​വ​ർ​ക്കു​ക​ളും​ ​കു​ടും​ബ​ ​യോ​ഗ​ങ്ങ​ളും​ ​സ​ജീ​വ​മാ​ണ്.​ ​സ്ഥാ​നാ​ർ​ത്ഥി​യും​ ​മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം​ ​ഓ​ടി​ ​ന​ട​ന്ന് ​പ​ര​മാ​വ​ധി​ ​വോ​ട്ട​‌​ർ​മാ​രെ​ ​നേ​രി​ൽ​ ​കാ​ണു​ന്നു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടി​ ​വി​ജ​യി​ക്കാ​നാ​കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മി​ല്ല'' കേ​ന്ദ്ര​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ശി​വ​ൻ​കു​ട്ടി പറഞ്ഞു.

''ആറ്റിങ്ങലിൽ എ.​ ​സ​മ്പ​ത്ത് ​യാ​തൊ​രു​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ​സി.​പി.​എം​ ​അ​ണി​ക​ൾ​പോ​ലും​ ​സ​മ്മ​തി​ക്കു​ന്നു​ണ്ട്.​ ​പി​ണ​റാ​യി​ ​-​ ​മോ​ദി​ ​സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രാ​യ​ ​വി​കാ​രം​ ​യു.​ഡി.​എ​ഫി​ന് ​ആ​ത്മ​വി​ശ്വാ​സം​ ​പ​ക​രു​ന്നു​ണ്ട്.​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​ബ​ഹു​ദൂ​രം​ ​മു​ന്നേ​റി​ക്ക​ഴി​ഞ്ഞു.​ ​സി.​പി.​എ​മ്മി​ന്റെ​ ​കൊ​ല​പാ​ത​ക​ ​രാ​ഷ്ട്രീ​യ​ത്തി​നും​ ​അ​ക്ര​മ​ത്തി​നും​ ​ബി.​ജെ.​പി​യു​ടെ​ ​വ​ർ​ഗീ​യ​ ​ന​യ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ​ ​വി​ധി​യെ​ഴു​ത്താ​കും​ ​ഇ​ത്.​ ​ഓ​ഖി​യ്ക്ക് ​പി​ന്നാ​ലെ​ ​പ്ര​ള​യം​ ​സൃ​ഷ്ടി​ച്ച് ​ജ​ന​ങ്ങ​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​സ​ർ​ക്കാ​ർ​ ​പു​ന​ർ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​മ്പൂ​ർ​ണ​ ​പ​രാ​ജ​യ​മാ​യി​രു​ന്നു.

​ ​ശ​ബ​രി​മ​ല​ ​വി​ശ്വാ​സ​ ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​കേ​സി​ൽ​ ​ക​ക്ഷി​ചേ​ർ​ന്ന​ ​പാ​ർ​ട്ടി​യാ​ണ് ​കോ​ൺ​ഗ്ര​സ്.​ ​വി​ശ്വാ​സ​ ​സം​ര​ക്ഷ​ണ​മെ​ന്ന​ ​പേ​രി​ൽ​ ​ക​ലാ​പം​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ബി.​ജെ.​പി​ ​നി​യ​മ​പ​ര​മാ​യി​ ​യാ​തൊ​ന്നും​ ​ചെ​യ്തി​ല്ലെ​ന്ന് ​മാ​ത്ര​മ​ല്ല​ ​അ​തി​നു​ശേ​ഷം​ ​ന​ട​ന്ന​ ​പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ​ ​നി​യ​മ​നി​ർ​മ്മാ​ണ​ത്തി​നും​ ​കൂ​ട്ടാ​ക്കി​യി​ല്ല.​ ​അ​ടൂ​ർ​ ​പ്ര​കാ​ശി​നെ​പ്പോ​ലെ​ ​സു​സ​മ്മ​ത​നാ​യ​ ​ഒ​രു​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​ല​ഭി​ച്ച​താ​ണ് ​യു.​ഡി.​എ​ഫി​ന്റെ​ ​പ്ള​സ് ​പോ​യി​ന്റ്.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ര​ണ്ട് ​താ​ലൂ​ക്കു​ക​ൾ​ ​അ​നു​വ​ദി​ച്ച​ത് ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​റ​വ​ന്യൂ​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്.​ ​കാ​ട്ടാ​ക്ക​ട,​ ​അ​രു​വി​ക്ക​ര,​ ​വാ​മ​ന​പു​രം,​ ​നെ​ടു​മ​ങ്ങാ​ട് ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​വ​ൻ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടും.​ചി​റ​യി​ൻ​കീ​ഴ് ,​വ​ർ​ക്ക​ല,​ ​ആ​റ്റി​ങ്ങ​ൽ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​മു​ൻ​ ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ ​മി​ക​ച്ച​ ​മു​ന്നേ​റ്റം​ ​സാ​ദ്ധ്യ​മാ​ക്കും'' യു.​ഡി.​എ​ഫ് ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി ക​ൺ​വീ​ന​ർ ക​ര​കു​ളം​ ​കൃ​ഷ്ണ​പി​ള്ള പറഞ്ഞു

''വോ​ട്ട​ർ​മാ​രു​ടെ​ ​ആ​വേ​ശ​വും​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചി​ട്ട​യാ​യ​ ​പ്ര​വ​ർ​ത്ത​ന​വും​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഇ​ത്ത​വ​ണ​ ​ബി.​ജെ.​പി​ ​അ​ട്ടി​മ​റി​ ​വി​ജ​യം​ ​സൃ​ഷ്ടി​ക്കു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.​ ​സ്ത്രീ​ ​സ​മൂ​ഹ​മൊ​ന്ന​ട​ങ്കം​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്.​ ​വി​ശ്വാ​സ​ ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​പോ​രാ​ടി​യ​വ​രെ​ ​ക്രൂ​ര​മാ​യി​ ​നേ​രി​ട്ട​ ​ഇ​ട​തു​മു​ന്ന​ണി​യ്ക്കും​ ​അ​തി​ന് ​ഒ​ത്താ​ശ​ചെ​യ്ത​ ​യു.​ഡി.​എ​ഫി​നു​മെ​തി​രെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ക​ര​ണ​മു​ണ്ടാ​കും.​ ​സി.​പി​എ​മ്മി​ന്റെ​ ​കൊ​ല​പാ​ത​ക​ ​രാ​ഷ്ട്രീ​യ​വും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​ദ്റോ​ഹ​ ​ഭ​ര​ണ​വും​ ​യു.​ഡി.​എ​ഫി​ന്റെ​ ​മൗ​ന​വും​ ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ​ ​സ​ജീ​വ​ ​ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​ണ്.മ​ണ്ഡ​ല​ത്തി​ന്റെ​ ​വി​ക​സ​ന​ ​മു​ര​ടി​പ്പി​ൽ​ ​മ​നം​ ​മ​ടു​ത്ത​ ​വോ​ട്ട​ർ​മാ​ർ​ ​സു​സ്ഥി​ര​ ​ഭ​ര​ണ​ത്തി​നും​ ​സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും​ ​വീ​ണ്ടും​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ര​ണ​മെ​ന്ന​ ​മ​നോ​ഭാ​വ​ത്തി​ലാ​ണ്.​

​പ​രാ​ജ​യ​ഭീ​തി​ ​പൂ​ണ്ട​ ​ഇ​ട​ത്,​ ​വ​ല​ത് ​മു​ന്ന​ണി​ക​ൾ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​പ്ര​ചാ​ര​ണം​ ​ത​ട​സ​പ്പെ​ടു​ത്താ​നും​ ​അ​ക്ര​മം​ ​ന​ട​ത്തി​ ​വോ​ട്ട​ർ​മാ​രെ​ ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​അ​നു​വ​ദി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യം​ ​സൃ​ഷ്ടി​ക്കാ​നു​മാ​ണ് ​ഇ​പ്പോ​ൾ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി​ ​ആ​ദ്യ​മാ​യി​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഫി​ഷ​റീ​സ് ​മ​ന്ത്രാ​ല​യം​ ​രൂ​പീ​ക​രി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​തീ​ര​ദേ​ശ​മേ​ഖ​ല​യി​ല​ട​ക്കം​ ​ബി.​ജെ.​പി​ക്ക് ​വ​മ്പി​ച്ച​ ​മു​ന്നേ​റ്റ​ത്തി​നു​ള്ള​ ​അ​വ​സ​ര​മാ​യി​ട്ടു​ണ്ട്.​ ​ബൈ​പ്പാ​സു​ൾ​പ്പെ​ടെ​ ​ആ​റ്റി​ങ്ങ​ലി​ന്റെ​ ​ഭാ​വി​ ​വി​ക​സ​ന​ത്തി​നും​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​ര​ണ​ത്തു​ട​ർ​‌​ച്ച​യ്ക്കും​ ​ബി.​ജെ.​പി​യ്ക്ക് ​വോ​ട്ടു​ചെ​യ്യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ'' ബി.​ജെ.​പി​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​റ്രി ക​ൺ​വീ​ന​ർ ചെ​മ്പ​ഴ​ന്തി​ ​ഉ​ദ​യ​ൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOKSABHA POLL 2019, ELECTION 2019, , A SAMPATH, ADOOR PRAKASH, SHOBHA SURENDRAN, LDF CANDIDATE, UDF CANDIDATE, BJP CANDIDATE, ATTINGAL, ELECTION 2019, KERALA
KERALA KAUMUDI EPAPER
TRENDING IN LOKSABHA POLL 2019
VIDEOS
PHOTO GALLERY