Kerala Kaumudi Online
Monday, 20 May 2019 6.05 AM IST

പ​ല​പ്പോ​ഴും​ ​വീ​ഡി​യോ​ കോ​ൾ​ ​ചെ​യ്തി​ട്ടു​ണ്ട്,​ പക്ഷേ ഒ​രേ​സ​മ​യം​ ​അയാൾക്ക് ​പ​ല​ ​സ്ത്രീ​ക​ളു​മാ​യാണ് ​ബ​ന്ധം​

mirtha-sosa

ല​ണ്ട​ൻ​:​ ​''ആ​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​ഒ​രു​ ​ക​ഴ​മ്പു​മി​ല്ല.​ ​അ​തെ​ല്ലാം​ ​വെ​റും​ ​സാ​ങ്ക​ല്പി​കം​ ​മാ​ത്രം- പ​രാ​ഗ്വേ​ ​മോ​ഡ​ൽ​ ​മി​ർ​താ​ സോ​സി​ന്റെ​ ​ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ​മാ​‍​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​‍​ഡ് ​താ​രം​ ​അ​ല​ക്സി​ ​സാ​ഞ്ച​സി​ന്റെ​ ​പ്ര​തി​ക​ര​ണ​മാ​ണി​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഏ​ജ​ന്റാ​ണ് ​പ്ര​തി​ക​ര​ണം​ ​പു​റ​ത്തു​വി​ട്ട​ത്.


ത​ന്നെ​ ​സാ​ഞ്ച​സ് ​നി​ര​ന്ത​രം​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു​ ​മോ​ഡ​ലി​ന്റെ​ ​ആ​രോ​പ​ണം. ഒ​രി​ക്ക​ലും​ ​സോ​സു​മാ​യി​ ​ബ​ന്ധം​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​സാ​ഞ്ച​സി​ന്റെ​ ​പേ​രി​ൽ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​നി​ര​വ​ധി​ ​വ്യാ​ജ​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​ഉ​ണ്ടെ​ന്നും​ ​അ​ത്ത​ര​ക്കാ​രു​ടെ​ ​പ്ര​വൃ​ത്തി​ക​ൾ​ക്ക് ​താ​രം​ ​ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്നു​മാ​ണ് ​ഏ​ജ​ന്റ് ​പ​റ​ഞ്ഞ​ത്.


ഒ​രു​ ​അ​ർ​ജ​ന്റീ​നി​യ​ൻ​ ​പ​ത്ര​ത്തി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​സാ​ഞ്ച​സി​നെ​തി​രെ​ ​ മി​ർ​താ​ ​സോ​സ് ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച​ത്. വി​ളി​ച്ച് ​ശ​ല്യ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം​ ​ഇം​ഗ്ല​ണ്ടി​ലേ​ക്ക് ​ക്ഷ​ണി​ച്ചെ​ന്നും​ ​ഒ​രേ​സ​മ​യം​ ​പ​ല​ ​സ്ത്രീ​ക​ളു​മാ​യി​ ​സാ​ഞ്ച​സി​ന് ​അ​ടു​ത്ത​ ​ബ​ന്ധം​ ​ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു​ ​മി​ർ​ത​യു​ടെ​ ​ആ​രോ​പ​ണം.​ ​പ​ല​പ്പോ​ഴും​ ​വീ​ഡി​യോ​കോ​ൾ​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ വി​വാ​ദ​ത്തി​നി​ടയാക്കി​യി​രുന്നു.


ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ​ ​മി​ന്നും​ ​താ​ര​മാ​ണ് ​മി​ർ​താ​ ​സോ​സ്.​ഒ​രു​ ​ല​ക്ഷ​ത്തി​ലേ​റെ​ ​പേ​രാ​ണ് ​ഫോ​ള​വേ​ഴ്സ്.​ ​ചൂ​ട​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​പോ​സ്റ്റു​ചെ​യ്യു​ന്ന​താ​ണ് ​ ക​ക്ഷി​യു​ടെ​ ​പ്ര​ധാ​ന​ ​ഹോ​ബി.​ ​ഫു​ട്ബാ​ളു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​ഉ​ണ്ടെ​ന്നാ​ണ് ​മി​ർ​ത​യു​ടെ​ ​അ​വ​കാ​ശ​വാ​ദം.​ ​ഇ​തു​തെ​ളി​യി​ക്കാ​ൻ​ ​ഫു​ട്ബാ​ൾ​ ​താ​ര​ങ്ങ​ളു​ടെ​ ​പേ​ര് ​പ്രി​ന്റു​ചെ​യ്ത​ ​ജ​ഴ്സി​യ​ണി​ഞ്ഞും​ ​ഫു​ട്ബാ​ൾ​ ​ചേ​ർ​ത്തു​പി​ടി​ച്ചു​മൊ​ക്കെ​യു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പോ​സ്റ്റു​ ചെ​യ്തി​ട്ടു​ണ്ട്.


ചി​ലി​യ​ൻ​ ​ഫു​ട്ബാ​ൾ​ ​താ​ര​മാ​ണ് ​മു​പ്പ​തു​കാ​ര​നാ​യ​ ​സാ​ഞ്ച​സ്.​ 2006​ ​മു​ത​ൽ​ ​ദേ​ശീ​യ​ ​ടീ​മി​ൽ​ ​ക​ളി​ക്കാ​ൻ​ ​തു​ട​ങ്ങി.​ 89​ ​ക​ളി​ക​ളി​ൽ​ ​നി​ന്നാ​യി​ 31​ ​ഗോ​ളു​ക​ൾ​ ​നേ​ടി.​ ​ഏ​റ്റ​വും​ ​വി​ല​യേ​റി​യ​ ​താ​ര​ങ്ങ​ളി​ൽ​ ​ഒ​രാ​ളാ​ണെ​ങ്കി​ലും​ ​പ​രി​ക്കും​ ​മോ​ശം​ ​ഫോ​മും​ ​കാ​ര​ണം​ ​ഈ​ ​സീ​സ​ണി​ൽ​ ​കാ​ര്യ​മാ​യി​ ​തി​ള​ങ്ങി​യി​ട്ടി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MIRTHA SOSA, ALAXI, WORLD, FOOTBAL PLAYER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY