ടൊവിനോ തോമസ്, മൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്ത കളയ്ക്ക് മികച്ച ഫീച്ചർ ഫിലിമിനുള്ള ചിക്കാഗോ ഇന്റർനാഷണൽ ഫെസ്റ്റിവൽ പുരസ്കാരം.തിയേറ്ററിനു പിന്നാലെ ഒ.ടി.ടിയിലും ചിത്രം റിലീസ് ചെയ്തിരുന്നു. താൻ ആദ്യമായി നിർമ്മിച്ച ചിത്രത്തിന് ഒരു അന്തർദേശീയ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ടൊവിനോ തോമസ് പങ്കുവച്ചു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്കുശേഷം രോഹിത് വി. എസ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് കള. ലാൽ, ദിവ്യപിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. യദു പുഷ്പുഷ്പാകരനും രോഹിത് വി.എസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |