കോട്ടയം: ആയുവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) ജില്ലാ സമ്മേളനം 19ന് പേരൂർ കാസ മരിയയിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് ഡോ. എസ്. ആഷ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ഡോ.എം. അഖിൽ പ്രവർത്തന റിപ്പോർട്ടും, ഡോ. ബോബിന ഹുസൈൻ വനിത കമ്മറ്റി റിപ്പോർട്ടും ജില്ലാ ട്രഷറർ ഡോ. സിബി കുര്യാക്കോസ് കണക്കും അവതരിപ്പിക്കും. ഡോ. കെ.എ മനോജ് കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |