പൊൻകുന്നം: പൊൻകുന്നം സ്പെഷ്യൽ സബ് ജയിലിൽ മൂന്ന് ദിവസത്തെ ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. മദ്ധ്യമേഖല ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ മുഖ്യാതിഥിയായിരുന്നു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ട് പി.ജെ.സലിം, പീരമേട് സബ് ജയിൽ സൂപ്രണ്ട് സുരേന്ദ്രൻ, പൊൻകുന്നം സ്പെഷ്യൽ ജയിൽ സൂപ്രണ്ട് കെ.എസ്.ശ്രീജിത്ത്, ജീസസ് ഫ്രറ്റേണിറ്റി പ്രതിനിധി ഫാ.സെബാസ്റ്റ്യൻ പെരുന്നിലം, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എ.ആർ. സാഗർ, കെ.ജി.എസ്.ഒ.എ സംസ്ഥാന സെക്രട്ടറി അഭിരാജ് മദനൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |