ശ്രീകൃഷ്ണപുരം: പെരുമാങ്ങോട് വിഷ്ണു ക്ഷേത്രത്തിൽ നിറമാല ആഘോഷിച്ചു. വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും തന്ത്രി ഈക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. മഹാഗണപതി ഹോമം, കലശപൂജ, ലക്ഷാർച്ചന, ദീപാരാധന എന്നിവ നടന്നു. കലാമണ്ഡലം കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെന്റ് പുരസ്കാരം നേടിയ കഥകളി സംഗീതജ്ഞൻ നെടുമ്പള്ളി രാംമോഹനെ ആദരിച്ചു. തുടർന്ന് ദുര്യോധന വധം കഥകളി അരങ്ങേറി. ക്ഷേത്രത്തിൽ നടന്നുവന്ന ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |